ഫ്ളാ​റ്റി​ലെ കൊ​ല​പാ​ത​കം; അ​ർ​ഷാ​ദി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
ഫ്ളാ​റ്റി​ലെ കൊ​ല​പാ​ത​കം; അ​ർ​ഷാ​ദി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
Thursday, August 18, 2022 12:40 PM IST
കാ​സ​ർ​ഗോ​ഡ്: കൊ​ച്ചി​യി​ലെ ഫ്ളാ​റ്റി​ല്‍ യു​വാ​വി​നെ കൊ​ന്ന് ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​ര്‍​ഷാ​ദി​നെ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ല​ഹ​രി മ​രു​ന്ന് കേ​സി​ലാ​ണ് അ​ർ​ഷാ​ദി​നെ​യും സു​ഹൃ​ത്ത് അ​ശ്വ​ന്തി​നെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.

പി​ടി​കൂ​ടു​മ്പോ​ൾ എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും ഒ​രു കി​ലോ ക​ഞ്ചാ​വും അ​ർ​ഷാ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ൽ ഹാ​ജ​രാ​ക്കി​യ​തി​ന് ശേ​ഷം കോ​ട​തി അ​നു​മ​തി​യോ​ടെ അ​ർ​ഷാ​ദി​നെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. കൊ​ല ന​ട​ന്ന ഫ്ളാ​റ്റി​ൽ അ​ർ​ഷാ​ദി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​തേ​സ​മ​യം, ല​ഹ​രി ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ മൊ​ഴി.

ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്ക് പ​രി​സ​ര​ത്തു​ള്ള ഫ്ലാ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി സ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി​യാ​യ അ​ർ​ഷാ​ദി​നെ ബു​ധ​നാ​ഴ്ച മ‌‌​ഞ്ചേ​ശ്വ​ര​ത്ത് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​നം വി​ടാ​നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ർ​ഷാ​ദി​നെ പി​ടി​കൂ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.