ഡോ​ളോ കു​റി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​യി​രം കോ​ടി; കോ​വി​ഡി​ന് ത​നി​ക്കും കി​ട്ടി​യെ​ന്ന് ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്
ഡോ​ളോ കു​റി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​യി​രം കോ​ടി; കോ​വി​ഡി​ന് ത​നി​ക്കും കി​ട്ടി​യെ​ന്ന് ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്
Thursday, August 18, 2022 9:03 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് പാ​ര​സെ​റ്റ​മോ​ൾ മ​രു​ന്നാ​യ ഡോ​ളോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്ക് സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കാ​ൻ ചെ​ല​വ​ഴി​ച്ച​ത് 1000 കോ​ടി രൂ​പ. മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ന്‍റെ സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ഡോ​ളോ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​ർ​ക്കും ക​മ്പ​നി വ​ൻ​തോ​തി​ൽ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി.

ഡോ​ളോ 650 എം​ജി ഉ​പ​യോ​ഗി​ക്കാ​ൻ 1000 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ​മാ​ണ് ഡോ​ളോ ക​മ്പ​നി ന​ൽ​കി​യ​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് പ​രീ​ഖ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. വി​വേ​ക​ര​ഹി​ത​മാ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ഡോ​ളോ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നും പ​രീ​ഖ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്‌​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞു. ഇ​ത്ത​രം സ​മ്പ്ര​ദാ​യ​ങ്ങ​ളെ നി​രോ​ധി​ക്കു​ന്ന നി​യ​മ​മോ നി​യ​ന്ത്ര​ണ​മോ നി​ല​വി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ദ​ത്തി​നി​ടെ ത​നി​ക്കും കോ​വി​ഡ് കി​ട​ക്ക​യി​ൽ ഡോ​ളോ ല​ഭി​ച്ച​ത് ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഓ​ർ​ത്തു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​ക​ത്സ​യി​ൽ ക​ഴി​യു​ന്ന വേ​ള​യി​ൽ ത​നി​ക്കും ന​ൽ​കി​യി​രു​ന്ന​ത് ഡോ​ളോ 650 ആ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രീ​ഖി​ന്‍റെ വാ​ദ​ങ്ങ​ൾ കേ​ട്ട ശേ​ഷം ജ​സ്റ്റീ​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡ്, എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചു. മ​രു​ന്നു​ക​ൾ​ക്ക് പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റും ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ൾ സൗ​ജ​ന്യ​ങ്ങ​ൾ ന​ല്‍​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി.

ഗൗ​ര​വ​മേ​റി​യ ഈ ​വി​ഷ​യ​ത്തി​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. നാ​ടാ​രാ​ജി​നോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.