വി​ഴി​ഞ്ഞ​ത്ത് സ​മ​രം തു​ട​രും; മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​ത്ത​യാ​ഴ്ച്ച ച​ർ​ച്ച
വി​ഴി​ഞ്ഞ​ത്ത് സ​മ​രം തു​ട​രും; മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​ത്ത​യാ​ഴ്ച്ച ച​ർ​ച്ച
Friday, August 19, 2022 9:37 PM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞ​ത്ത് ന​ട​ത്തു​ന്ന സ​മ​രം തു​ട​രും. ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ​ര​സ​മി​തി​യു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ തീ​രു​മാ​ന​മാ​യി.

മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷം സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര​യാ​ണ് സ​മ​രം തു​ട​രു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ പ്ര​ശ്നം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

അ​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന ഫി​ഷ​റീ​സ് മ​ന്ത്രി​യു​ടെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര പ​റ​ഞ്ഞു.

ച​ർ​ച്ച​യി​ൽ, ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വീ​ട് ന​ഷ്ട​പ്പെ​ട്ട് ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​ന്ന​വ​രെ അ​ടി​യ​ന്ത​ര​മാ​യി വാ​ട​ക​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​ന​ട​പ​ടി ഓ​ണ​ത്തി​ന് മു​ന്പ് പൂ​ർ​ത്തി​യാ​ക്കും. ഇ​വ​ർ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കും.

മു​ത​ല​പ്പൊ​ഴി​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളും. കാ​ലാ​വ​സ്ഥാ​മു​ന്ന​റി​യി​പ്പ് പ്ര​കാ​രം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​വു​ന്പോ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ല്കി​യ​താ​യും മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര മ​ന്ത്രി ത​ല ച​ർ​ച്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് മൂ​ലം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ മ​ത്സ്യ​ഫെ​ഡി​ന് മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി അ​റി​യി​ച്ചു.

ഫി​ഷ​റീ​സ് മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ഫി​ഷ​റീ​സ് സെ​ക്ര​ട്ട​റി കെ.എ​സ് ശ്രീ​നി​വാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​സ​മ​ര​സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മോ​ണ്‍. ജ​യിം​സ് കു​ലാ​സ്, ഫാ. ​മൈ​ക്കി​ൾ തോ​മ​സ്, ഫാ. ​തി​യ​ഡോ​ഷ്യ​സ് ഡി​ക്രൂ​സ്, ഫാ. ​ഹൈ​സി​ന്ത് എം. ​നാ​യ​കം, ഫാ. ​ജോ​ണ്‍ ബോ​സ്കോ, ഫാ. ​ഷാ​ജി​ൻ ജോ​സ്, നി​ക്സ​ണ്‍ ലോ​പ്പ​സ്, ജോ​യ്, പാ​ട്രി​ക് മൈ​ക്കി​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.