സി​വി​ക് ച​ന്ദ്ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
സി​വി​ക് ച​ന്ദ്ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍
Friday, August 19, 2022 8:08 PM IST
കൊ​ച്ചി: എ​ഴു​ത്തു​കാ​രി​യെ ക​ട​ന്നു പി​ടി​ച്ചു ചും​ബി​ച്ച കേ​സി​ല്‍ ആ​ക്ടി​വി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​വി​ക് ച​ന്ദ്ര​ന് കോ​ഴി​ക്കോ​ട് അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി അ​നു​വ​ദി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

കേ​സി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു വി​ല​യി​രു​ത്തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തു തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

2022 ഏ​പ്രി​ല്‍ 17 ന് ​സി​വി​ക് ച​ന്ദ്ര​ന്‍ എ​ഴു​ത്തു​കാ​രി​യെ ക​ട​ന്നുപി​ടി​ച്ചു പി​ന്‍​ക​ഴു​ത്തി​ല്‍ ചും​ബി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​വ​ര്‍​ക്ക് മൊ​ബൈ​ലി​ല്‍ ലൈം​ഗി​ക​ച്ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രാ​തി​ക്കാ​രി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് സി​വി​ക് ച​ന്ദ്ര​ന്‍ ഇ​വ​രെ ആ​ക്ര​മി​ച്ചെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ഈ ​നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​വും ചു​മ​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​യു​ടെ എ​സ്എ​സ്എ​ല്‍​സി ബു​ക്കി​ല്‍ ജാ​തി​യോ മ​ത​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജാ​തി​ക്കും മ​ത​ത്തി​നു​മെ​തി​രെ പോ​രാ​ടു​ന്ന വ്യ​ക്തി​യാ​ണ് സി​വി​ക് ച​ന്ദ്ര​നെ​ന്നും അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി വി​ല​യി​രു​ത്തി.

പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് പ്ര​തി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന ആ​രോ​പ​ണം വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​വി​ല​യി​രു​ത്ത​ലു​ക​ള്‍ തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. പ​രാ​തി​ക്കാ​രി പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​ണെ​ന്ന് പ്ര​തി​ക്ക് അ​റി​യാ​മാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കാ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

കൊ​യി​ലാ​ണ്ടി​യി​ല്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പു ന​ട​ന്ന സാ​ഹി​ത്യ​ക്യാ​മ്പി​ല്‍ വ​ച്ച് മ​റ്റൊ​രു സ്ത്രീ​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലും കോ​ട​തി സി​വി​ക് ച​ന്ദ്ര​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി പ്ര​കോ​പ​ന​പ​ര​മാ​യ വ​സ്ത്രം ധ​രി​ച്ചി​രു​ന്നെ​ന്ന് ഈ ​വി​ധി​യി​ല്‍ പ​റ​ഞ്ഞ​തു വി​വാ​ദ​മാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.