കൈ​ക്കൂ​ലി വാ​ങ്ങുന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ
കൈ​ക്കൂ​ലി വാ​ങ്ങുന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ
Thursday, September 29, 2022 10:21 PM IST
അ​ടി​മാ​ലി: കു​ടും​ബാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​ന്പ​ലം ശോ​ഭ നി​വാ​സി​ൽ കെ.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ (50) നെ ​ഇ​ടു​ക്കി വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ കാ​ക്കാ​സി​റ്റി ക​ണി​ച്ചാ​ട്ട് നി​സാ​റി​ൽ​നി​ന്ന് 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി വൈ​കി​പ്പി​ച്ചു. തു​ട​ർ​ന്ന് ഓ​ഫീ​സ​റു​മാ​യി അ​ടു​പ്പ​മു​ള്ള ഏ​ജ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​ര​ണ​യി​ലെ​ത്തി.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ച്ചു. 3,000 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ഡ്വാ​ൻ​സാ​യി 500 രൂ​പ ന​ൽ​കി. ശേ​ഷി​ക്കു​ന്ന തു​ക ഇ​ന്ന് രാ​വി​ലെ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച് മ​ട​ങ്ങി​യ നി​സാ​ർ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ചു. അ​വ​ർ ന​ൽ​കി​യ 2,500 രൂ​പ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ്, എ​സ്എ​ച്ച്ഒ​മാ​രാ​യ ടി​ഫ​ൻ തോ​മ​സ്, മ​ഹേ​ഷ് പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<