‌"ആ ​ജേ​ഴ്സി ഞ​ങ്ങ​ളു​ടേ​ത്'; വി​ശാ​ല​ഹൃ​ദ​യ​രാ​വാ​നും ക്ഷ​മി​ക്കാ​നും പ​റ്റി​ല്ലെ​ന്ന് മൊ​റോ​ക്കോ
‌"ആ ​ജേ​ഴ്സി ഞ​ങ്ങ​ളു​ടേ​ത്'; വി​ശാ​ല​ഹൃ​ദ​യ​രാ​വാ​നും ക്ഷ​മി​ക്കാ​നും പ​റ്റി​ല്ലെ​ന്ന് മൊ​റോ​ക്കോ
Saturday, October 1, 2022 12:06 PM IST
റാ​ബ​ത്ത്: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള അ​ൾ​ജീ​രി​യ​ൻ ടീ​മി​ന്‍റെ ജേ​ഴ്സി​യെ​ച്ചാ​ല്ലി വി​വാ​ദ​മു​യ​ർ​ത്തി മൊ​റോ​ക്കാ. ത​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത ഡി​സൈ​ൻ മോ​ഷ്ടി​ച്ചാ​ണ് ജേ​ഴ്സി നി​ർ​മാ​താ​ക്ക​ളാ​യ അ​ഡി​ഡാ​സ് അ​ൾ​ജീ​രി​യ​ൻ കു​പ്പാ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്നാ​ണ് മൊ​റോ​ക്കോ ആ​രോ​പി​ക്കു​ന്ന​ത്.

അ​ൾ​ജീ​രി​യ​ൻ ജേ​ഴ്സി​യി​ലെ ച​തു​ര​ക്ക​ള അ​ല​ങ്കാ​രം മൊ​റോ​ക്ക​യി​ലെ സെ​ലി​ഗേ ചി​ത്ര​പ്പ​ണി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം. മ​ൺ​പാ​ത്ര​ങ്ങ​ളി​ലും ചു​വ​രു​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഈ ​ചി​ത്ര​രൂ​പ​ങ്ങ​ൾ വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ സെ​ലി​ഗേ അ​ല​ങ്കാ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് മൊ​റോ​ക്കോ അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ൾ​ജീ​രി​യ​ൻ ടീ​മി​ന്‍റെ ജേ​ഴ്സി​യി​ലെ മൊ​സൈ​ക്ക് ചി​ത്ര​പ്പ​ണി​ക​ൾ ത​ങ്ങ​ളു​ടെ പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് തെ​റ്റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും മൊ​റോ​ക്ക​ൻ സാം​സ്കാ​രി​ക വ​കു​പ്പ് അ​റി​യി​ച്ചു. ജേ​ഴ്സി നി​ർ​മി​ച്ച അ​ഡി​ഡാ​സ് പൈ​തൃ​ക അ​പ​ഹ​ര​ണ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച മൊ​റോ​ക്കോ, ക​ന്പ​നി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


വി​ഷ​യ​ത്തി​ൽ അ​ഡി​ഡാ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ട​ക്ക​ൻ അ​ൾ​ജീ​രി​യ​യി​ലെ എ​ൽ മെ​ഷോ​ർ കൊ​ട്ടാ​ര​ത്തി​ലെ ചു​വ​ർ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ജേ​ഴ്സി രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് അ​ഡി​ഡാ​സ് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ‌​യ അ​ൾ​ജീ​രി​യ​യും മൊ​റോ​ക്ക​യും പ​ര​ന്പ​രാ​ഗ​ത രാ​ഷ്ട്രീ​യ​വൈ​രി​ക​ളാ​ണ്. വ​ട​ക്ക​ൻ സ​ഹാ​ര പ്ര​വി​ശ്യ‌‌​യു​ടെ അ​വ​കാ​ശ​ത്തി​ല​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും നി​ര​വ​ധി ത​വ​ണ പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<