ഡല്‍ഹിയില്‍ ആറു വയസുകാരനെ ബലി നല്‍കിയവര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ ആറു വയസുകാരനെ ബലി നല്‍കിയവര്‍ അറസ്റ്റില്‍
Monday, October 3, 2022 8:47 AM IST
ന്യൂഡല്‍ഹി: ബലി നല്‍കാനെന്ന പേരില്‍ ആറു വയസുകാരനെ കൊലപ്പെടുത്തിയ രണ്ട് നിര്‍മാണതൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ വിജയ് കുമാര്‍(19), അമര്‍ കുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലഹരി ഉപയോഗിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹിയിലെ ലോധി കോളനിയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സമ്പത്ത് വര്‍ധിക്കാന്‍ കുട്ടിയെ ബലി നല്‍കാന്‍ ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കഞ്ചാവിന്‍റെ ലഹരിയിലായിരുന്ന ഇവര്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.


യുപിയില്‍നിന്നെത്തിയ നിര്‍മാണ തൊഴിലാളികളുടെ മകനാണ് കൊല്ലപെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<