മോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം അറസ്റ്റില്‍
മോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം അറസ്റ്റില്‍
Monday, October 3, 2022 12:21 PM IST
കൊ​ച്ചി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മ​രി​യാ​ര്‍​പൂ​തം കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റി​ല്‍. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ല്‍ ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ടു​ട​മ​യെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ​രി​ക്കേല്‍​പ്പി​ച്ചു.

പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ളെ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. വാ​ക്ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ടു​ട​മ​യു​ടെ ത​ല​യ്ക്ക് മൂ​ന്ന് തു​ന്ന​ലു​ണ്ട്.


നാനൂറിലേറെ മോഷണ കേസുകളിൽ പ്രതിയാണ് തമിഴ്‌നാട് കുളച്ചൽ സ്വദേശി മരിയാർപൂതം എന്നറിയപ്പെടുന്ന ജോൺസൺ.

2018ല്‍ ​മോ​ഷ​ണ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​രി​യാ​ര്‍​പൂ​തം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ വീ​ണ്ടും മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<