തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇന്ന് 50 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,341 ആയി. ഇതുവരെ 357 കേസുകളാണ് അക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തുമാണ് കൂടുതൽ പേർ അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം സിറ്റി-68, തിരുവനന്തപുരം റൂറൽ-169, കൊല്ലം സിറ്റി-196, കൊല്ലം റൂറൽ-165, പത്തനംതിട്ട-143, ആലപ്പുഴ-124, കോട്ടയം-411, ഇടുക്കി-36, എറണാകുളം സിറ്റി-91, എറണാകുളം റൂറൽ-47, തൃശൂർ സിറ്റി-21, തൃശൂർ റൂറൽ-47, പാലക്കാട്-89, മലപ്പുറം -238, കോഴിക്കോട് സിറ്റി-93, കോഴിക്കോട് റൂറൽ-96, വയനാട്-115, കണ്ണൂർ സിറ്റി-104, കണ്ണൂർ റൂറൽ-26, കാസർഗോഡ്-62 എന്നിങ്ങനെയാണ് കേസിൽ അറസ്റ്റിലായവരുടെ ജില്ല തിരിച്ചുള്ള എണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.