കോടിയേരിയെ അധിക്ഷേപിച്ച ക്ലർക്കിനു സസ്പെൻഷൻ
Monday, October 3, 2022 11:15 PM IST
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കിനു സസ്പെൻഷൻ. സന്തോഷ് രവീന്ദ്രൻ പിള്ളയെ ആണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.
മന്ത്രി വി.എൻ. വാസവന്റെ നിർദേശപ്രകാരമാണ് നടപടി. അപമാനകരമായ പോസ്റ്റിനെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തിരുന്നു.