വീണ്ടും കടുവയിറങ്ങി; രാജമലയില്‍ ജാഗ്രതാ നിര്‍ദേശം
Tuesday, October 4, 2022 7:49 AM IST
ഇടുക്കി: കടുവ ഇറങ്ങിയ മൂന്നാര്‍ രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി പോലീസ്. കടുവ അക്രമകാരിയായ തിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിത ശ്രമം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയത്. കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് വീണ്ടും കടുവ ഇറങ്ങിയത്.