ഭൗ​തി​ക ശാ​സ്ത്ര നോ​ബെ​ൽ മൂ​ന്നു പേ​ർ​ക്ക്; പു​ര​സ്‌​കാ​രം ക്വാ​ണ്ടം മെ​ക്കാ​നി​ക്‌​സി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക്
ഭൗ​തി​ക ശാ​സ്ത്ര നോ​ബെ​ൽ മൂ​ന്നു പേ​ർ​ക്ക്; പു​ര​സ്‌​കാ​രം ക്വാ​ണ്ടം മെ​ക്കാ​നി​ക്‌​സി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക്
Tuesday, October 4, 2022 3:52 PM IST
സ്‌​റ്റോ​ക്കോം: ഭൗ​തി​ക ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നു​പേ​ർ ചേ​ർ​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ര​സ്‌​കാ​രം പ​ങ്കി​ടു​ന്ന​ത്. അ​ലൈ​ന്‍ ആ​സ്‌​പെ​ക്ട്, ജോ​ണ്‍ എ​ഫ് ക്ലോ​സ​ര്‍, ആ​ന്‍റ​ണ്‍ സെ​യ്ലിം​ഗ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം.

ക്വാ​ണ്ടം മെ​ക്കാ​നി​ക്‌​സി​ലെ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്‌​കാ​രം. സ്റ്റോ​ക്കോ​മി​ലെ റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ​സ് ആ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.


ക​ഴി​ഞ്ഞ വ​ർ​ഷം സ്യു​കു​റോ മ​നാ​ബെ, ക്ലൗ​സ് ഹാ​സ്സെ​ൽ​മാ​ൻ, ഗി​യോ​ർ​ജി​യോ പാ​രി​സി തു​ട​ങ്ങി​യ​വ​ർ​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം. വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം സ്വീ​ഡി​ഷ് ശാ​സ്ത്ര​ജ്ഞ​നാ​യ സ്വാ​ന്‍റെ പേ​ബു​വി​നാ​ണ്.



ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്ര നൊ​ബേ​ലും വ്യാ​ഴാ​ഴ്ച സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ലും പ്ര​ഖ്യാ​പി​ക്കും. സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം വെ​ള്ളി​യാ​ഴ്ച​യും സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഒ​ക്ടോ​ബ​ർ പ​ത്തി​നു​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<