ഓ​റ​ഞ്ച് ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ ല​ഹ​രി​ക്ക​ട​ത്ത്; എ​റ​ണാ​കു​ള​ത്തും ഡി​ആ​ര്‍​ഐ റെ​യ്ഡ്
ഓ​റ​ഞ്ച് ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ ല​ഹ​രി​ക്ക​ട​ത്ത്; എ​റ​ണാ​കു​ള​ത്തും ഡി​ആ​ര്‍​ഐ റെ​യ്ഡ്
Wednesday, October 5, 2022 11:44 AM IST
കൊ​ച്ചി: ഓ​റ​ഞ്ച് ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യ മ​ല​യാ​ളി മും​ബൈ​യി​ല്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം കാ​ല​ടി​യി​ലും റ​വ​ന്യൂ ഇ​ന്‍റലിജ​ന്‍​സി​ന്‍റെ റെ​യ്ഡ്. അ​റ​സ്റ്റി​ലാ​യ വി​ജി​ന്‍ വ​ര്‍​ഗീ​സി​ന്‍റെ കാ​ല​ടി​യി​ലെ സ്ഥാ​പ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

മാ​സ്‌​ക് ഇ​റ​ക്കു​മ​തി അ​ട​ക്ക​മു​ള്ള ഇ​യാ​ളു​ടെ സ​മീ​പ​കാ​ല ഇ​ട​പാ​ടു​ക​ളെ​ല്ലാം ഡി​ആ​ര്‍​ഐ സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മൂ​ന്നു ദി​വ​സം മു​മ്പും ഡി​ആ​ര്‍​ഐ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.


ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​മീ​റ്റോ ഇന്‍റര്‍​നാ​ഷ​ണ​ല്‍ ഫു​ഡ്സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് മും​ബൈ​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ട്ര​ക്ക് എ​ത്തി​യ​ത്. ഈ ​ക​മ്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ല​ടി​യി​ലാ​ണ്.

ഇ​റ​ക്കു​മ​തി​ചെ​യ്ത ഓ​റ​ഞ്ചു​ക​ള്‍ എ​ന്ന രേ​ഖ​ക​ളു​മാ​യി എ​ത്തി​യ ട്ര​ക്കി​ല്‍ 1470 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ മാ​സം 30 നാ​ണ് ട്ര​ക്ക് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<