യു​എ​സി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ നാ​ലം​ഗ കു​ടു​ബം മ​രി​ച്ച നി​ല​യി​ല്‍
യു​എ​സി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ നാ​ലം​ഗ കു​ടു​ബം മ​രി​ച്ച നി​ല​യി​ല്‍
Thursday, October 6, 2022 1:17 PM IST
കാ​ലി​ഫോ​ര്‍​ണി​യ: യു​എ​സി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ നാ​ലം​ഗ കു​ടു​ബ​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​ഴ​തോ​ട്ട​ത്തി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ജ​സ്ദീ​പ് സിം​ഗ്(36), ഭാ​ര്യ ജ​സ്ലീ​ന്‍ കൗ​ര്‍(27), ഇ​വ​രു​ടെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​രൂ​ഹി ദേ​രി, ബ​ന്ധു​വാ​യ അ​മ​ന്‍​ദീ​പ് സിം​ഗ്(39) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ​ട​ക്ക​ന്‍ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​ന്‍​ഡ്യാ​ന-​ഹ​റ്റ്ചി​ന്‍ റോ​ഡി​നു സ​മീ​പ​മു​ള്ള തോ​ട്ട​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ദ്യം ക​ണ്ട​ത്.


ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<