മുംബൈയിൽ 80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി പിടിയിൽ
മുംബൈയിൽ 80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി പിടിയിൽ
Thursday, October 6, 2022 5:59 PM IST
വെബ് ഡെസ്ക്
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട. അന്താരാഷ്ട്ര വിപണിയിൽ 80 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടിയത്.

സംഭവത്തിൽ കോട്ടയം സ്വദേശിയെ ഡിആർഐ അറസ്റ്റ് ചെയ്തു. അകലക്കുന്നം സ്വദേശി ബിജു ജോൺ ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഘാന സ്വദേശിയായ സ്ത്രീയും പിടിയിലായിട്ടുണ്ട്.

ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെത്തിയ ബിജുവിനെ തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. ട്രോളി ബാഗിലെ വ്യാജ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<