ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ പാ​ക് ജ​യി​ലി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​തായി വിദേശകാര്യ​മ​ന്ത്രാ​ല​യം
ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ പാ​ക് ജ​യി​ലി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​തായി വിദേശകാര്യ​മ​ന്ത്രാ​ല​യം
Friday, October 7, 2022 11:44 PM IST
ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ ആ​റ് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​ര്‍ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ മ​രി​ച്ച​താ​യി വിദേശകാര്യ​മ​ന്ത്രാ​ല​യം. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ ശി​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണെ​ന്നും അ​വ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പാ​ക്കി​സ്ഥാ​ൻ ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

അ​ടു​ത്ത കാ​ല​ത്താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​സം​ഖ്യ​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും വി​ഷ​യം ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ​യും ഇ​ന്ത്യ​യി​ലെ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ​യും അ​റി​യി​ച്ച​താ​യും ബാ​ഗ്ചി പ​റ​ഞ്ഞു.


എ​ല്ലാ ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ​യും ഉ​ട​ൻ മോ​ചി​പ്പി​ക്കാ​നും തി​രി​ച്ച​യ​ക്കാ​നും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<