മ​ദ്യ​ന​യ​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​ത്; ബി​ജെ​പി നീ​ക്കം ഗു​ജ​റാ​ത്തി​ലെ എ​എ​പി പ്ര​ചാ​ര​ണം ത​ട​യാ​ന്‍: മ​നീ​ഷ് സി​സോ​ദി​യ
മ​ദ്യ​ന​യ​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​ത്; ബി​ജെ​പി നീ​ക്കം ഗു​ജ​റാ​ത്തി​ലെ എ​എ​പി പ്ര​ചാ​ര​ണം ത​ട​യാ​ന്‍: മ​നീ​ഷ് സി​സോ​ദി​യ
Monday, October 17, 2022 12:04 PM IST
ന്യൂ​ഡ​ല്‍​ഹി: ത​നി​ക്കെ​തി​രെ​യു​ള്ള സി​ബി​ഐ നീ​ക്കം ആ​സൂ​ത്രി​ത​മെ​ന്ന് മ​ദ്യ​ന​യ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ പ്ര​ചാ​ര​ണം ത​ട​യാ​നാ​ണ് ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ​ന​യ​ക്കേ​സി​ല്‍ താ​ന്‍ അ​റ​സ്റ്റി​ലാ​യേ​ക്കാ​മെ​ന്നും സി​സോ​ദി​യ പ്ര​തി​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ ഭ​ര​ണം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്നു​ള്ള ഭ​യ​മാ​ണ് ബി​ജെ​പി​ക്ക്. താ​ന്‍ ജ​യി​ലി​ല്‍ പോ​യാ​ലും സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ക്‌​സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് ഇ​ന്ന് 11ന് ഹാ​ജ​രാ​കാ​ന്‍ ആവശ്യപ്പെട്ട് സി​ബി​ഐ സ​മ​ന്‍​സ് ന​ല്‍​കി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്.

സം​സ്ഥാ​ന​ത്തെ പു​തു​ക്കി​യ മ​ദ്യ​ന​യം ചി​ല വ്യ​വ​സാ​യി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് സി​ബി​ഐ ആ​രോ​പി​ക്കു​ന്ന​ത്. കേ​സി​ല്‍ സി​സോ​ദി​യ​യു​ടെ വ​സ​തി​യി​ല്‍ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<