യുപിയിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറി; അഞ്ച് പേർ മരിച്ചു
Tuesday, October 25, 2022 6:41 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ കണ്ടയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. ബസ്തി ജില്ലയിലെ മുണ്ടെര്വ മേഖലയിലെ ഖജൗല പോലീസ് ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം.
ലക്നോ-ഖോരഖ്പുര് ഹൈവേയില്‍ കൂടി വരികയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കണ്ടെയ്നറില്‍ വന്നിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ എല്ലാവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.