രോഗിക്ക് ചികിത്സ നിഷേധിച്ചെന്നു പരാതി; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
Thursday, October 27, 2022 2:58 PM IST
പത്തനംതിട്ട: തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ കാലുവേദനയുമായി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എക്സ്റെയും ഒപി ചീട്ടും ഡോക്ടര്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം.
ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനെതിരെയാണ് പരാതി. വീട്ടുജോലിക്കിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് തിരുവല്ലാ സ്വദേശിയായ സ്ത്രീ ആശുപത്രിയിലെത്തിയത്. കാല് ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെന്ന് ഇവര്‍ പറയുന്നു. എക്സ്റെയും ഒപി ചീട്ടും ഡോക്ടര്‍ വലിച്ചെറിഞ്ഞു.
പിന്നീട് വേദന കുറവില്ലാതെ മറ്റൊരാശുപത്രിയില്‍ കാണിച്ചപ്പോഴാണ് കാലിന് ഒടിവുണ്ടെന്ന് മനസിലായത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയെന്നും ഇവര്‍ പറഞ്ഞു.