സി​ദ്ദി​ഖ് കാ​പ്പ​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം; മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്ന് ല​ക്‌​നോ കോ​ട​തി
സി​ദ്ദി​ഖ് കാ​പ്പ​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം; മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ന്ന് ല​ക്‌​നോ കോ​ട​തി
Tuesday, November 1, 2022 2:31 PM IST
ല​ക്‌​നോ: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധ​മെ​ന്ന് ല​ക്‌​നോ ജില്ലാ കോ​ട​തി. കാ​പ്പ​ന് ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് പ​രാ​മ​ര്‍​ശം.

പി​എ​ഫ്എ​ല്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി കാ​പ്പ​ന്‍ നി​ര​ന്ത​രം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യെ​ന്നും സംഘടനയുടെ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​പ്പ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഹ​ത്രാ​സി​ലേ​യ്ക്ക് പോ​യ​ത്. ഇ​വി​ടെ​യെ​ത്തി മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം അ​ട​ക്കം ന​ട​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് കാ​പ്പ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍​ക്ക് ല​ഭി​ച്ച പ​ണം ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് കേ​സി​ലെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ല​ക്‌​നോ ജി​ല്ലാ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യ​ത്. എ​ന്നാ​ല്‍ കാ​പ്പ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ല​മി​ന് ഇ​തേ കേ​സി​ല്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.


ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് യു​എ​പി​എ കേ​സി​ല്‍ സി​ദ്ദി​ഖ് കാ​പ്പ​ന് സു​പ്രീം കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ജാ​മ്യം നേ​ടി ആ​റാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ക​ഴി​യ​ണ​മെ​ന്നും അ​തി​നു​ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​മെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

എ​ന്നാ​ല്‍ ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സി​ദ്ദി​ഖ് കാ​പ്പ​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കൂ. ഹ​ത്രാ​സി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി മ​രി​ച്ച സ്ഥ​ല​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് 2020 ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് സി​ദ്ദി​ഖ് കാ​പ്പ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<