ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Tuesday, November 1, 2022 12:48 PM IST
തൃശൂർ: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തൃശൂർ കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇ.വി. ബേബി (76) ആണ് അറസ്റ്റിലായത്. ഭാര്യ എൽസി(72)യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു.
പുറത്തേക്ക് ഓടിയ എല്‍സിയെ പിന്തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി.
ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 12 ഓളം സ്റ്റിച്ചുകളാണ് തലയില്‍ ഉള്ളത്. എല്‍സി ഇപ്പോല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് എല്‍സിയുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ഥിരം മദ്യപനായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.