യു​എ​ഇ​യി​ൽ ഇ​സ്ലാ​മി​നു മു​ൻ​പു​ള്ള ക്രി​സ്ത്യൻ സ​ന്യാ​സ ആ​ശ്ര​മം ക​ണ്ടെ​ത്തി
യു​എ​ഇ​യി​ൽ ഇ​സ്ലാ​മി​നു മു​ൻ​പു​ള്ള ക്രി​സ്ത്യൻ സ​ന്യാ​സ ആ​ശ്ര​മം ക​ണ്ടെ​ത്തി
Thursday, November 3, 2022 11:46 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ പു​രാ​ത​ന ക്രൈ​സ്ത​വ സ​ന്യാ​സ ആ​ശ്ര​മ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ ഇ​സ്ലാം മ​തം വ്യാ​പി​ക്കു​ന്ന​തി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്ഥാ​പി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക്രൈ​സ്ത​വ സ​ന്യാ​സ ആ​ശ്ര​മ​മാണ് ക​ണ്ടെ​ത്തി​യ​ത്.

യു​എ​ഇ​യി​ലെ സി​നി​യ ദ്വീ​പി​ൽ ക​ണ്ടെ​ത്തി​യ പു​രാ​ത​ന ആ​ശ്ര​മ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക്രി​സ്തു​മ​ത​ത്തി​ന്‍റെ തു​ട​ക്ക കാലത്തെ സംബന്ധിച്ചുള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളിലേക്ക് വെ​ളി​ച്ചം വീ​ശു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.


പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ന്‍റെ തീ​ര​ത്ത് ക്രി​സ്തു​മ​തം പ്ര​ച​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കൂടിയാണ് ഗ​വേ​ഷ​ക​ർ. യു​എ​ഇ​യി​ൽ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പു​രാ​ത​ന ക്രൈ​സ്ത​വ ആ​ശ്ര​മ​മാണിത്. 1400 വ​ർ​ഷം മു​ൻ​പു​ള്ള​താ​ണെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<