കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ അ​ഗ്‌​നി​പ​ഥ് റ​ദ്ദാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി
കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ അ​ഗ്‌​നി​പ​ഥ് റ​ദ്ദാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി
Saturday, November 5, 2022 12:04 PM IST
ഷിം​ല: കേ​ന്ദ്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി റ​ദ്ദാ​ക്കു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കാം​ഗ്ര​യി​ല്‍ ന​ട​ത്തി​യ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​ണ് സൈ​നി​ക റി​ക്രൂ​ട്ട് പ​ദ്ധ​തി​യാ​യ അ​ഗ്‌​നി​പ​ഥി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ചേ​ര്‍​ത്തു. സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഒ​രു ല​ക്ഷം പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​മെ​ന്നും വ​നി​ത​ക​ള്‍​ക്ക് മാ​സം​തോ​റും 1500 രൂ​പ ന​ല്‍​കു​മെ​ന്നും പ്രി​യ​ങ്ക പ്ര​ഖ്യാ​പി​ച്ചു.


ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തി​ര​ക്കി​ലാ​യ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പ​ക​രം പ്രി​യ​ങ്ക​യാ​ണ് ഹി​മാ​ച​ലി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത്. ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം വോ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<