"പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റെ​ഡ് കാ​ർ​ഡ്, മെ​സി​യെ​യും നെ​യ്മ​റെ​യും മാ​റ്റ​ണം'
"പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റെ​ഡ് കാ​ർ​ഡ്, മെ​സി​യെ​യും നെ​യ്മ​റെ​യും മാ​റ്റ​ണം'
Saturday, November 5, 2022 7:43 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പു​ള്ളാ​വൂ​ര്‍ പു​ഴ​യി​ല്‍ സ്ഥാ​പി​ച്ച മെ​സി​യു​ടേ​യും നെ​യ്മ​റി​ന്‍റേ​യും ക​ട്ടൗ​ട്ടു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ നി​ർ​ദേ​ശം. അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്.

പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ്രീ​ജി​ത്ത് പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പു​ള്ളാ​വൂ​ര്‍ പു​ഴ​യി​ല്‍ ആ​രാ​ധ​ക​ർ മെ​സി​യു​ടെ ഭീ​മ​ന്‍ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്. പു​ഴ​യു​ടെ ന​ടു​വി​ൽ 30 അ​ടി​ക്ക് മു​ക​ളി​ലു​ള​ള മെ​സി​യു​ടെ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്.


പി​ന്നാ​ലെ ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ നെ​യ്മ​റു​ടെ ക​ട്ടൗ​ട്ടും പു​ള്ളാ​വൂ​ര്‍ പു​ഴ​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്നു. 40 അ​ടി ഉ​യ​ര​ത്തി​ലു​ള​ള ക​ട്ടൗ​ട്ടാ​ണ് ആ​രാ​ധ​ക​ര്‍ സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<