മു​ലാ​യ​ത്തി​ന്‍റെ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ മ​രു​മ​ക​ൾ
മു​ലാ​യ​ത്തി​ന്‍റെ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ മ​രു​മ​ക​ൾ
Thursday, November 10, 2022 4:06 PM IST
ല​ക്നോ: മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന മെ​യ്ൻ​പു​രി ലോ​ക്സ​ഭാ സീ​റ്റി​ൽ മ​രു​മ​ക​ൾ ഡിം​പി​ൾ യാ​ദ​വ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​കും.

മു​ലാ‌​യ​ത്തി​ന്‍റെ മ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യാ‌​യ ഡിം​പി​ൾ ക​നൗ​ജ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ര​ണ്ട് ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ചി​രു​ന്നു. 2019-ലെ ​തെ​ര​ഞ്ഞെ​ട‌ു​പ്പി​ൽ പ​രാ​ജ​യ​പ്പെ‌​ട്ട ഡിം​പി​ളി​ന് സ​മാ​ജ്‌​വാ​ദി ശ​ക്തി​കേ​ന്ദ്ര​മാ​യ മെ​യ്ൻ​പു​രി​യി​ൽ വി​ജ​യം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്.


ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളോ​ടൊ​പ്പം ഡി​സം​ബ​ർ എ​ട്ടി​ന് പു​റ​ത്തു​വ​രും.
Related News
<