ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു; സംഭവം വെടിവച്ചാൻ കോവിലിൽ
ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു; സംഭവം വെടിവച്ചാൻ കോവിലിൽ
Tuesday, November 15, 2022 4:03 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. തിരുവനന്തപുരം വെടിവച്ചാൻ കോവിലിലാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന ബസാണിത്. ടയർ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് കാരണം വൻ അപകടം ഒഴിവായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<