ഡിം​പി​ളി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി
ഡിം​പി​ളി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി
Tuesday, November 15, 2022 4:03 PM IST
ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി(​എ​സ്പി) നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന മെ‌​യ്ൻ​പു​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. മു​ൻ എ​സ്പി നേ​താ​വും ഇ​റ്റാ​വ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യു​മാ​യി​രു​ന്ന ര​ഘു​രാ​ജ് സിം​ഗ് ശാ​ഖ്യ​യാ​ണ് മു​ലാ​യ​ത്തി​ന്‍റെ മ​രു​മ​ക​ൾ ഡിം​പി​ൾ യാ​ദ​വി​നെ​തി​രെ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്.

മു​ലാ​യ​ത്തി​നെ മ​ക​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എ​സ്പി വി​ട്ട​യാ​ളാ​ണ് ശാ​ഖ്യ. മു​ലാ​യ​ത്തി​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി ബി​ജെ​പി, ബി​എ​സ്പി മു​ത​ലാ​യ പാ​ർ​ട്ടി​ക​ൾ മെ​യ്ൻ​പു​രി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​റു​ത്ത​രു​തെ​ന്ന് ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ്(​ജെ​ഡി​യു) ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന ത​ള്ളി​യാ​ണ് ശാ​ഖ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.


യാ​ദ​വ് കു​ടും​ബ​വു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​ലാ​യ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ശി​വ്പാ​ൽ യാ​ദ​വി​ന്‍റെ പ​ഴ​യ അ​നു​യാ​യി​യും എ​സ്പി വൃ​ത്ത​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ശാ​ഖ്യ, വിജ​യം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച ഡിം​പി​ളി​നെ​തി​രെ ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച്ച​വ​യ്ക്കു​മെ​ന്നാ​ണ് ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, ഛത്തി​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി‌‌​ട്ടു​ണ്ട്.
Related News
<