ളാ​ഹ അ​പ​ക​ടം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കും
ളാ​ഹ അ​പ​ക​ടം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കും
Saturday, November 19, 2022 1:54 PM IST
കോ​ട്ട​യം: പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു വ​യ​സു​കാ​ര​നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

മ​ള്‍​ട്ടി​പ്പി​ള്‍ ഇ​ന്‍​ജു​റി​യാ​ണ് കു​ട്ടി​യ്ക്കു​ണ്ടാ​യ​ത്. ഈ ​കു​ട്ടി​യു​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രേ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക്ക് പു​റ​മേ മ​റ്റ് ചി​ല​ർ​ക്കും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്.


38 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യും കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യും ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രു​മ​ട​ങ്ങു​ന്ന വി​പു​ല​മാ​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 44 അം​ഗ സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.
Related News
<