ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ഇ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി അ​ണി​ചേ​രും
ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ഇ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി അ​ണി​ചേ​രും
Wednesday, November 23, 2022 1:59 AM IST
ബു​ർ​ഹാ​ൻ​പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് അ​ണി​ചേ​രും. പദയാത്ര ഇ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ഴാ​ണ് പ്രി​യ​ങ്ക യാ​ത്ര​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണു പ്രി​യ​ങ്ക ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. നാ​ലു ദി​വ​സം പ്രി​യ​ങ്ക രാ​ഹു​ലി​നൊ​പ്പം യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. ബു​ർ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലൂ​ടെ​യാ​ണു യാ​ത്ര മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<