മും​ബൈ​യ്ക്ക്‌ ജ​യം; ലീ​ഗി​ൽ ഒ​ന്നാ​മ​ത്
മും​ബൈ​യ്ക്ക്‌ ജ​യം; ലീ​ഗി​ൽ ഒ​ന്നാ​മ​ത്
Saturday, November 26, 2022 12:58 AM IST
ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നോ​ർ​ത്ത് ഈ​സ്റ്റ്‌ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ സി​റ്റി. നോർത്ത് ഈസ്റ്റിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ​യു​ടെ ജ​യം.

മത്സരത്തിൽ തുടക്കം മുതൽ സമ്പൂർണ ആധ്യപത്യം മും​ബൈ സി​റ്റി പുലർത്തിയിരുന്നു. പ​ത്താം മി​നി​റ്റി​ൽ അ​ഹ​മ്മ​ദ് ജ​ഹോ​ക്ക് മും​ബെെ​യ്ക്ക് ലീ​ഡ് ന​ൽ​കി. ഏ​ഴു മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം നോ​ർ​ത്ത് ഈ​സ്റ്റ്‌ സ​മ​നി​ല ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും ബി​പി​ൻ സിം​ഗി​ന്‍റെ ഹെ​ഡ​ർ മും​ബൈ​യെ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പെരേര ഡിയാസ് ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ മും​ബെെ അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി.


ജ​യ​ത്തോ​ടെ 18 പോ​യി​ന്‍റു​മാ​യി മും​ബൈ സി​റ്റി ഒ​ന്നാ​മ​താ​യി. ഏ​ഴി​ൽ ഏ​ഴും പ​രാ​ജ​യ​പ്പെ​ട്ട നോ​ർ​ത്ത് ഈ​സ്റ്റ്‌ യു​ണൈ​റ്റ​ഡാ​ണ് അ​വ​സാ​ന സ്ഥാ​ന​ത്ത്. ഏ​ഴ് ക​ളി​യി​ൽ നി​ന്ന് നാ​ല് ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ലീ​ഗി​ൽ അ​ഞ്ചാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<