"മി​ല്യ​ൺ ഡോ​ള​ർ' പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പ്ര​കോ​പി​പ്പി​ച്ച​ത് നാ​യ​യു​ടെ കു​ര
"മി​ല്യ​ൺ ഡോ​ള​ർ' പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പ്ര​കോ​പി​പ്പി​ച്ച​ത് നാ​യ​യു​ടെ കു​ര
Saturday, November 26, 2022 12:49 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പു​രു​ഷ നേ​ഴ്സി​നെ കൃ​ത്യം ന​ട​ത്താ​ൻ പ്ര​കോ​പി​പ്പി​ച്ച​ത് നാ​യ​യു​ടെ കു​ര​യെ​ന്ന് പോ​ലീ​സ്. 2018-ൽ ​ടോ​യ കോ​ർ​ഡിം​ഗ്‌​ലി(24) എ​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ രാ​ജ്‌​വി​ന്ദ​ർ സിം​ഗ് ന​ട​ത്തി‌​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന് ക്വീ​ൻ​സ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

2018 ഒ​ക്ടോ​ബ​ർ 21-ന് ​ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് കെ​യ്ൺ​സ് മേ​ഖ​ല​യി​ലെ ബീ​ച്ചി​ലെ​ത്തി​യ സിം​ഗി​ന് നേ​രെ ടോ​യ​യു​ടെ നാ​യ കു​ര​ച്ചെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​കോ​പി​ത​നാ​യ സിം​ഗ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കോ​ർ​ഡിം​ഗ്‌​ലി‌​യെ ആ​ക്ര​മി​ക്കു​ക‌​യും മൃ​ത​ദേ​ഹം ബീ​ച്ചി​ൽ കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം നാ​യ​യെ കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്ന​ത്.


ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കടന്ന പ്ര​തി​ക്കാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ൽ ഫ​ല​പ്ര​ദ​മാ​കാ​തെ വ​ന്ന​തോ​ടെ ഇ​യാ​ളെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു മി​ല്യ​ൺ ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ ഇ​നാ​മാ​യി ന​ൽ​കു​മെ​ന്ന് ഓ​സീ​സ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ​ഷം സി​ഡ്നി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്ന സിം​ഗി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

താ​ടി​യും മു​ടി​യും വ​ള​ർ​ത്തി രൂ​പ​മാ​റ്റം വ​രു​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സിം​ഗി​നെ ഡ​ൽ​ഹി​യി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Related News
<