ആ​ന​ന്ദ് തെ​ൽ​തും​ബ്ഡെ ജ​യി​ൽ മോ​ചി​ത​നാ​യി
ആ​ന​ന്ദ് തെ​ൽ​തും​ബ്ഡെ ജ​യി​ൽ മോ​ചി​ത​നാ​യി
Saturday, November 26, 2022 3:40 PM IST
മും​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ദ് കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന പ്ര​ഫ​സ​ർ ആ​ന​ന്ദ് തെ​ൽ​തും​ബ്ഡെ ജ​യി​ൽ മോ​ചി​ത​നാ​യി. തെ​ൽ​തും​ബ്ഡെ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ബോം​ബെ ഹൈ​ക്കോ‌​ട​തി വി​ധി​ക്കെ​തി​രെ എ​ൻ​ഐ​എ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് മോ​ച​നം സാ​ധ്യ​മാ​യ​ത്.

ജാ​മ്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി‌​യാ​ക്കി​യ​തോ‌​ടെ ന​വി മും​ബൈ‌​യി​ലെ ട​ലോ​ജ ജ​യി​ലി​ൽ നി​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യോ‌​ടെയാണ് തെ​ൽ​തും​ബ്ഡെ മോ​ചി​ത​നാ​യത്.

2018 ജ​നു​വ​രി ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്രി​യി​ലെ ഭീ​മാ കൊ​റേ​ഗാ​വ് മേ​ഖ​ല​യി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ സ​മ്മേ​ള​നം അ​ക്ര​മാ​സ​ക്ത​മാ​യ​ത് ത​ലേ ദി​വ​സം എ​ൽ​ഗാ​ർ പ​രി​ഷ​ദ് എ​ന്ന പേ​രി​ൽ തെ​ൽ​തും​ബ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗം മൂ​ല​മാ​ണെ​ന്ന് എ​ൻ​ഐ​ഐ ആ​രോ​പി​ക്കു​ന്ന​ത്.


യു​എ​പി​എ പ്ര​കാ​രം കേ​സെ​ടു​ത്ത തെ​ൽ​തും​ബ്ഡെ​യെ 2020 ഏ​പ്രി​ൽ 14-നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രി​ഷ​ദി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നും രാ​ജ്യ​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​താ​യും എ​ൻ​ഐ​എ ആ​രോ​പി​ച്ചി​രു​ന്നു.
Related News
<