അമ്പലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Monday, November 28, 2022 11:33 PM IST
അമ്പലപ്പുഴ: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര കൊച്ചു പോച്ചതെക്കേതിൽ അഷ്റഫിന്റെ മകൻ സുൽഫിക്കർ അലി (23) ആണ് മരിച്ചത്.
അപകടത്തിൽ സുൽഫിക്കറിന്റെ സുര്യ ദേവിന് പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒമ്പതോടെ ദേശീയപാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം.