കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു
കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു
Thursday, December 1, 2022 2:53 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​ദി​നം ആ​റു കോ​ടി​യോ​ളം രൂ​പ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക​മാ​യു​ള്ള അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കോ​ർ​പ്പ​റേ​ഷ​നും അം​ഗീ​കൃ​ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​പ്പു​വ​ച്ച ദീ​ർ​ഘ​കാ​ല സേ​വ​ന വേ​ത​ന ക​രാ​ർ പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​രോ ബ​സി​ന്‍റേ​യും യൂ​ണി​റ്റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യ അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു​മൂ​ലം 2017-18 വ​ർ​ഷം വ​രെ മാ​ത്ര​മേ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ളൂ. ദി​വ​സേ​ന യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളി​ൽ വ​ലി​യ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ഒ​പ്പി​ട്ട ദീ​ർ​ഘ​കാ​ല ക​രാ​റി​ലാ​ണ് നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും യോ​ഗ്യ​യു​ള്ള​വ​രെ വി​ന്യ​സി​ച്ച് അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ബി​കോം, എം​കോം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​രെ പു​ന​ർ വി​ന്യ​സി​ച്ചാ​ണ് അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ന്ന​ത്.


ആ​ദ്യ ഘ​ട്ട​ത്തി​ൽ ചീ​ഫ് ഓ​ഫീ​സ്, ജി​ല്ലാ ഓ​ഫീ​സ്, ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 17 സൂ​പ്ര​ണ്ടു​മാ​രേ​യും, 165 അ​സി​സ്റ്റ​ന്‍റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രേ​യു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. യോ​ഗ്യ​ത​യു​ള്ള അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ എ​ണ്ണം മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ബി​കോം, എം​കോം ബി​രു​ദ​മു​ള്ള ജീ​വ​ന​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<