പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ: ഹർജി തള്ളി ഹൈക്കോടതി
Thursday, December 1, 2022 12:34 PM IST
കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നൽകുന്ന പെൻഷൻ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയ കോടതി, പരിധിയില്ലാതെ സ്റ്റാഫിനെ നിയമിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു.
പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്ന് പറഞ്ഞ കോടതി, ക്യാബിനറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്റ്റാഫിനെ നിയമിക്കുമ്പോൾ പരിധി നിശ്ചയിക്കണമെന്ന് അറിയിച്ചു.
കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആന്റി കറപ്ഷൻ മൂവ്മെന്റ് എന്ന സംഘടന നൽകിയ ഹർജി തള്ളിയ വേളയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്.