ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ഡി
ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ഡി
Friday, December 2, 2022 6:20 PM IST
റാ​യ്പൂ​ർ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സൗ​മ്യ ചൗ​ര​സ്യ​യെ​യാ​ണ് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഛത്തീ​സ്ഗ​ഢി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​യ്പൂ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 100 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല പ​ണം ക​ണ്ടെ​ത്തി​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ൽ ചൗ​ര​സ്യ​യു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ന്നി​രു​ന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് അറസ്റ്റ്.


കേ​ന്ദ്ര ഏ​ജ​ൻ​സി ന​ട​ത്തി​യ റെ​യ്ഡി​നെ "​രാ​ഷ്ട്രീ​യ പ്ര​തി​കാ​രം​' എ​ന്ന് വി​ളി​ക്കു​ക​യും ത​ന്‍റെ സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<