വിവാദങ്ങള്‍ക്കിടെ തരൂര്‍ കോട്ടയത്ത്; യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും
വിവാദങ്ങള്‍ക്കിടെ തരൂര്‍ കോട്ടയത്ത്;  യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും
Saturday, December 3, 2022 10:27 AM IST
കോട്ടയം: സംസ്ഥാന കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ ശശി തരൂര്‍ ഇന്ന് കോട്ടയത്ത്. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ തരൂര്‍ സന്ദര്‍ശിക്കും.

പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ വൈകുന്നേരം 5.30 ന് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. "വര്‍ഗീയ ഫാസിസം ഇന്നിന്‍റെ കാവലാള്‍' എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക.


തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്. സംഭവം വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<