തരൂരിന്‍റെ കോട്ടയം സന്ദര്‍ശനം: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല
തരൂരിന്‍റെ കോട്ടയം സന്ദര്‍ശനം: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല
Saturday, December 3, 2022 10:38 AM IST
കോട്ടയം: ശശിതരൂരിന്‍റെ കോട്ടയം സമ്മേളനം ബഹിഷ്കരിച്ച് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.

ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ്. സംഘടനാ കീഴ്വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതിന് അച്ചടക്ക സമിതി അധ്യക്ഷനായ തനിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്‍റെ പിന്മാറ്റം.

സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ തുടരുന്നതിനിടെ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കിയത് വലിയ രാഷ്ട്രീയശ്രദ്ധ നേടിയിരിക്കുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<