ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ മ​ദ്യ മോ​ഷണം; പ്രതി ഇടത് യൂണിയൻ തൊഴിലാളിയെന്ന് സംശയം
ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ മ​ദ്യ മോ​ഷണം; പ്രതി ഇടത് യൂണിയൻ തൊഴിലാളിയെന്ന് സംശയം
Saturday, December 3, 2022 12:25 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്ന് ഉയർന്ന വിലയുള്ള വി​ദേ​ശ​മ​ദ്യം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ്രീ​മി​യം റീ​റ്റെയ്‌ൽ ക​ട​യി​ൽ നി​ന്ന് പ​ണം ന​ൽ​കാ​തെ മ​ദ്യം എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

നവംബർ 20-ന് തി​ര​ക്കു​ള്ള സ​മ​യ​ത്ത് ക​ട​യി​ൽ എത്തിയ ഒ​രാ​ൾ, അ​ധി​കൃ​ത​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് വി​ല​യേ​റി​യ മ​ദ്യ​ക്കു​പ്പി​ക​ൾ മു​ൻ​വ​ശ​ത്തു​ള്ള വാ​തി​ൽ വ​ഴി കൊ​ണ്ടു​പോ​കു​കയായിരുന്നു. ഒ​രു സ​മ​യം ഒ​രു കു​പ്പി മാ​ത്രം എ​ടു​ത്ത് കൊ​ണ്ട് പോ​കു​ന്ന പ്ര​തി അതേ ദിവസം തന്നെ പല തവണ മ​ദ്യം ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു.


അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചു. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി ‌എടുക്കാത്തത്, ഇയാൾ ഇടത് അനുകൂല യൂണിയനിലെ തൊഴിലാളി ആയതിനാലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<