മത്സ്യത്തൊഴിലാളി പുനരധിവാസം; മുട്ടത്തറയിൽ എട്ട് ഏക്കർ ഭൂമി നൽകാൻ തീരുമാനം
Wednesday, December 7, 2022 11:08 PM IST
തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായാണ് ഭവന സമുച്ചയത്തിനു ഭൂമി കൈമാറാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്.
തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും എട്ട് ഏക്കർ ഭൂമി സേവനവകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.