സി​പി​എ​മ്മി​ന്‍റെ ക്രൂ​ര​ത​ക​ൾ മ​റ​ക്കി​ല്ല; യു​ഡി​എ​ഫി​ൽ ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് ഷാ​ജി
സി​പി​എ​മ്മി​ന്‍റെ ക്രൂ​ര​ത​ക​ൾ മ​റ​ക്കി​ല്ല; യു​ഡി​എ​ഫി​ൽ ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് ഷാ​ജി
Tuesday, December 13, 2022 2:30 AM IST
ദു​ബാ​യി: മു​സ്‌​ലിം ലീ​ഗ് എ​ന്നും യു​ഡി​എ​ഫി​നും കോ​ൺ​ഗ്ര​സി​നു​മൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് കെ.​എം.​ഷാ​ജി. ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ക​രോ​ട് സി​പി​എം ചെ​യ്ത ക്രൂ​ര​ത​ക​ൾ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ന്ന​ണി വി​ടു​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ലെ​ന്നും കെ.​എം.​ഷാ​ജി പ​റ​ഞ്ഞു. ദു​ബാ​യിൽ കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​സ്‌​ലിം ലീ‌​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ ഷാ​ജി.

മു​സ്‌​ലിം ലീ​ഗ് കോ​ണ്‍​ഗ്ര​സി​ന്‍റെ കൂ​ടെ നി​ല്‍​ക്കു​ന്ന​തി​ല്‍ വ​ലി​യ രാ​ഷ്‌​ട്രീ​യ​മു​ണ്ട്. അ​ത് ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​മു​ള്ള രാ​ഷ്‌​ട്രീ​യ​മാ​ണ്. അ​ത് സ​ഖാ​ക്ക​ള്‍​ക്ക് മ​ന​സി​ലാ​കി​ല്ല. എ​ൽ​ഡി​എ​ഫി​ലേ​ക്ക് വ​ന്നാ​ല്‍ കേ​ര​ള​മാ​ണ് ദു​നി​യാ​വ് എ​ന്ന് വി​ചാ​രി​ച്ച് നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യ​ത്തെ ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് മികച്ച ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് വി​ജ​യം വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​ക്കു​ന്ന​ത് എ​ന്നും ഷാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<