മുല്ലപ്പെരിയാറിൽ രണ്ടാമത്തെ ജാഗ്രതാ നിർദേശം
Wednesday, December 14, 2022 12:46 PM IST
മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയർന്നതോടെ അണക്കെട്ടിൽ രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
വൃഷ്ടി പ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുതലാണ്. 4216 ഘനയടിയാണ് ഓരോ സെക്കൻഡിലും ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ഇല്ലാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
511 ഘന അടി വെള്ളമാണ് തമിഴ്നാട് നിലവിൽ കൊണ്ടുപോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142അടി വെള്ളം മുല്ലപെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.