വി​ജ​യ​ക്കു​തി​പ്പ് തു​ട​രാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് കളത്തിൽ
വി​ജ​യ​ക്കു​തി​പ്പ് തു​ട​രാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് കളത്തിൽ
Monday, December 19, 2022 6:12 AM IST
ചെ​ന്നൈ: തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യം ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങും. സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​ത്താം പോ​രാ​ട്ട​മാ​ണ്. എ​വേ പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ എ​തി​രാ​ളി. ക്ല​ബ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ തു​ട​ർ​ക്ക​ഥ​യു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ നേ​രി​ടു​ന്ന​ത്.


തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ജ​യം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നി​ല​വി​ൽ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്. ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ 13 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ എ​ഫ്സി ഏ​ഴാം സ്ഥാ​ന​ത്തു​ണ്ട്. രാ​ത്രി 7.30നാ​ണ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<