കണ്ണൂർ വിമാനത്താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Tuesday, December 20, 2022 2:20 PM IST
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രികരിൽ നിന്നായി 49 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് മേപ്പയൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയീദ് എന്നിവരെ അറസ്റ്റ് ചെയ്തു.
34.25 ലക്ഷം രൂപ വില വരുന്ന 650 സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഷബീർ ശ്രമിച്ചത്. 15 ലക്ഷം രൂപ മൂല്യമുള്ള 301 ഗ്രാം സ്വർണം സ്റ്റീൽ കമ്പിയുടെ ആകൃതിയിലാണ് സയീദ് ബാഗിൽ സൂക്ഷിച്ചിരുന്നത്.