"ഹിന്ദുക്കള്‍ കത്തികള്‍ സൂക്ഷിക്കുക’: ബിജെപി എംപി പ്രഗ്യാ താക്കൂറിനെതിരെ പോലീസ് കേസ്
"ഹിന്ദുക്കള്‍ കത്തികള്‍ സൂക്ഷിക്കുക’: ബിജെപി എംപി പ്രഗ്യാ താക്കൂറിനെതിരെ പോലീസ് കേസ്
Thursday, December 29, 2022 10:04 AM IST
ബംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രഗ്യാ താക്കൂറിനെതിരെ പൊലീസ് കേസ്. കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഭോപ്പാല്‍ എംപി മുസ്‌ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.

ഹിന്ദു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കുന്നവരോട് പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ ഹിന്ദുക്കള്‍ കുറഞ്ഞത് അവരവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചയുള്ളതായി സൂക്ഷിക്കണമെന്നും പ്രഗ്യാ ആവശ്യപ്പെട്ടു.

"ദൈവം സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കൂ, ഇല്ലെങ്കില്‍ പ്രണയത്തിന്‍റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതിനാല്‍ ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ ഉത്തരം നല്‍കുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയെങ്കിലും കരുതുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാല്‍ ഉചിതമായ മറുപടി നല്‍കുക' എന്നാണ് പ്രഗ്യാ പ്രസംഗവേളയില്‍ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<