യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ​യു​ടെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത
യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ​യു​ടെ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത
Monday, January 2, 2023 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: യു​വ സം​വി​ധാ​യ​ക ന​യ​ന സൂ​ര്യ(28)​യു​ടെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത. ന​യ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി​രു​ന്ന ന​യ​ന സൂ​ര്യ മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ൽ ഞെ​രി​ച്ച പാ​ടു​ണ്ടെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ കേ​സ് അ​ന്വേ​ഷി​ച്ച മ്യൂ​സി​യം പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന 31.5 സെ.​മീ മു​റി​വും മ​റ്റു ക്ഷ​ത​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്. ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണം​ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ന​യ​ന​യു​ടെ മ​ര​ണം.


വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടി​യി​രു​ന്ന ന​യ​ന ജീ​വ​നൊ​ടു​ക്കി​യ​താ​കാം എ​ന്ന മ​ട്ടി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. പ്ര​മേ​ഹ​രോ​ഗി​യാ​യി​രു​ന്ന ന​യ​ന ഷു​ഗ​ര്‍​താ​ഴ്ന്ന അ​വ​സ്ഥ​യി​ല്‍ മു​റി​ക്കു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് പ​ര​സ​ഹാ​യം​കി​ട്ടാ​തെ മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

ഫോ​ണ്‍​വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് താ​മ​സ​സ്ഥ​ല​ത്തെ മു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ന​യ​ന​യെ കാ​ണു​ന്ന​ത്. ഇ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ആ​ല​പ്പാ​ട് സ്വ​ദേ​ശി​യാ​യി​രു​ന്നു ന​യ​ന. ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത മ​ക​ര​മ​ഞ്ഞി​ലൂ​ടെ​യാ​യി​രു​ന്നു ന​യ​ന​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. പ​ക്ഷി​ക​ളു​ടെ മ​ണം എ​ന്ന ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നൂ​റി​ല​ധി​കം സ്റ്റേ​ജ് ഷോ​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<