എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യ്ക്കു​മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച് യു​വാ​വ്
എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യ്ക്കു​മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച് യു​വാ​വ്
Wednesday, January 4, 2023 11:00 AM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യ്ക്കു​മേ​ൽ യു​വാ​വ് മൂ​ത്ര​മൊ​ഴി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ-102 വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സി​ലാ​ണ് സം​ഭ​വം.

യാ​ത്ര​ക്കാ​രി സം​ഭ​വം ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു.


അ​തേ​സ​മ​യം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ന് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് എ​യ​ർ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രി ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നു പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് വി​മാ​ന​ക്ക​ന്പ​നി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<