ക്രൈസ്തവ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ക്രൈസ്തവ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Wednesday, January 4, 2023 7:14 PM IST
റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ട​പെ​ട്ട് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​നി​നോ​ട് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി.

സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​തു​വ​രെ മൂ​ന്നു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ ബി​ജെ​പി നേ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ച് പേ​രെ മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ് നാ​രാ​യ​ണ്‍​പു​ര്‍ ജി​ല്ല​യി​ലെ പ​ള്ളി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​രാ​യ​ണ്‍​പു​ര്‍, കൊ​ണ്ട​ഗോ​ണ്‍ ജി​ല്ല​ക​ളി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ക്രൈ​സ്ത​വ വി​ശ്വാ​സം സ്വീ​ക​രി​ക്കു​ന്ന​താ​ണ് സം​ഘ​പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.


ഘ​ര്‍ വാ​പ്പ​സി മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് ഇ​വി​ടെ ക്രൈ​സ്ത​വ​ര്‍​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​മ്പ് പൊ​ക്ക​ഞ്ചൂ​ര്‍ ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ള്ളി​ക്ക​ക​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രേ ആ​ക്ര മ​ണ​മു​ണ്ടാ​യി.

സെ​മി​ത്തേ​രി​ക​ളി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും അ​ക്ര​മി​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് നാ​രാ​യ​ണ്‍​പു​രി​ല്‍ സേ​വ​നം ചെ​യ്യു​ന്ന മി​ഷ​ന​റി വൈ​ദി​ക​ര്‍ പ​റ​ഞ്ഞു.

അ​ക്ര​മം ഭ​യ​ന്ന് ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നു പ​ലാ​യ​നം ചെ​യ്ത നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക് ഇ​നി​യും മ​ട​ങ്ങി​യെ​ത്താ​നാ​യി​ട്ടി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<