ബ​ത്തേ​രി​യി​ലെ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും; ഉ​ത്ത​ര​വി​റ​ങ്ങി
ബ​ത്തേ​രി​യി​ലെ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും; ഉ​ത്ത​ര​വി​റ​ങ്ങി
Saturday, January 7, 2023 5:03 PM IST
വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

കാ​ട്ടാ​ന​യെ പി​ടി​കൂ​ടി മു​ത്ത​ങ്ങ ആ​ന​പ​ന്തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ ചാ​വ​ടി​യൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലും കാ​ട്ടാ​ന​യി​റ​ങ്ങി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് കാ​ട്ടു​കൊ​മ്പ​ൻ നാ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ന​യെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും തു​ര​ത്തി.


കാ​ട് ക​യ​റാ​തെ നി​ൽ​ക്കു​ന്ന ആ​ന വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രു​ച്ചു​വ​രു​മോ എ​ന്ന് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
Related News
<