ബി​ഹാ​റി​ൽ ഗാ​ർ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി എ​ടി​എം വാ​ൻ കൊ​ള്ള​യ​ടി​ച്ചു
ബി​ഹാ​റി​ൽ ഗാ​ർ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി എ​ടി​എം വാ​ൻ കൊ​ള്ള​യ​ടി​ച്ചു
Saturday, January 7, 2023 7:31 PM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ ഭാ​ബു​വ ജി​ല്ല​യി​ൽ ബാ​ങ്ക് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ക്ര​മി​സം​ഘം എ​ടി​എ​മ്മി​ൽ പ​ണം നി​റ​യ്ക്കാ​നെ​ത്തി​യ വാ​ൻ കൊ​ള്ള​യടി​ച്ചു. പു​രാ​ബ് പൊ​ഖാ​റ​യി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ഭാ​നു​പ്ര​താ​പ് ചൗ​ബേ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ടി​എ​മ്മി​ൽ പ​ണം നി​റ​യ്ക്കാ​നെ​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് നോ​ട്ടു​കെ​ട്ടു​ക​ൾ പു​റ​ത്തേ​ക്ക് എ​ടു​ക്കു​ന്ന വേ​ള​യി​ൽ മൂ​ന്നം​ഗ അ​ക്ര​മി​സം​ഘം ബൈ​ക്കി​ൽ കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. പ​ണ​പ്പെ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട് തോ​ക്ക് ചൂ​ണ്ടി​യ സം​ഘ​ത്തെ ത​ട​യാ​ൻ ചൗ​ബേ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ളു​ടെ ക​ണ്ണി​ലേ​ക്ക് മു​ള​കു​പൊ​ടി വി​ത​റി​യ​ശേ​ഷം നെ​ഞ്ചി​ൽ വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട് ഭ​യ​ന്ന മ​റ്റൊരു സു​ര​ക്ഷാ​ ജീ​വ​ന​ക്കാ​രൻ തോ​ക്ക് ഉ​പേ​ക്ഷി​ച്ച് സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നുക​ള​ഞ്ഞു. ഇ​തോ​ടെ അ​ക്ര​മി​സം​ഘം വാ​നി​ൽ നി​ന്ന് 14 ല​ക്ഷം രൂ​പ​യും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ര​ണ്ട് തോ​ക്കു​ക​ളു​മാ​യി സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.


അ​ക്ര​മി​ക​ൾ ക​ട​ന്ന​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ചൗ​ബേ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ജനം ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ക്ര​മി​സം​ഘം കൈ​ക്ക​ലാ​ക്കി​യ തോ​ക്കു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​പ്പോ​യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<